Today: 30 Oct 2024 GMT   Tell Your Friend
Advertisements
സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജര്‍മനിയും
Photo #1 - India - Otta Nottathil - india_germany_modi_scholz_talk
ന്യൂഡെല്‍ഹി/ബര്‍ലിന്‍ : ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മൂന്നുദിന ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ജര്‍മനിയുടെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങള്‍ക്കു ഏറെ പ്രതീക്ഷയാണുള്ളത്.. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷോള്‍സ് നടത്തുന്ന ചര്‍ച്ചയില്‍ സാമ്പത്തികം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുക എന്നതാവും പ്രധാന അജന്‍ഡ.

വ്യാഴാഴ്ച രാത്രിയാണ് ഷോള്‍സും സംഘവും ഇന്ത്യയില്‍ വിമാനമിറങ്ങിയത്.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിയാണ് ഷോള്‍സ് ഡല്‍ഹിയിലെത്തിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഷോള്‍സിനെയും സംഘത്തെയും വിമാനത്താവളത്തില്‍ സ്വീകരിച്ചു.


ഇന്റര്‍ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സ്, അഥവാ ഐജിസിയുടെ ഏഴാം പതിപ്പിന് ഷോള്‍സും മോദിയും സംയുക്ത അധ്യക്ഷം വഹിക്കും. ഇന്ത്യ ജര്‍മനി ബന്ധത്തില്‍ പുതിയൊരു യുഗത്തിനു തുടക്കം കുറിക്കുന്നതായിരിക്കും ഇത്തവണത്തെ ഐജിസി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2000 മുതല്‍ വലിയ പുരോഗതികള്‍ കൈവരിച്ചിട്ടുള്ള ഇന്ത്യ ജര്‍മനി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജര്‍മന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷാ മേഖലയിലും പ്രതിരോധ മേഖലയിലും സഹകരണം വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ തൊഴിലാളി കൈമാറ്റവും സാമ്പത്തിക സഹകരണവും സുസ്ഥിര വികസനവും പ്രധാന ചര്‍ച്ചാവിഷയങ്ങളായിരിക്കും.

ഒലാഫ് ഷോള്‍സിന്റെ സംഘത്തില്‍ ജര്‍മന്‍ ഇക്കോണമി മിനിസ്ററര്‍ റോബര്‍ട്ട് ഹാബെക്ക്, തൊഴില്‍ മന്ത്രി ഹ്യുബര്‍ട്ടസ് ഹെയില്‍ എന്നിവരും ഉള്‍പ്പെടുന്നു. എന്തായാലും ജര്‍മനിയുടെ 32 അംഗ ഉന്നതതല സംഘത്തിന്റെ ഇത്തവണത്തെ ഇന്‍ഡ്യന്‍ സന്ദര്‍ശനം ഒരു വലിയ ചരിത്രമായിരിയ്ക്കും.

- dated 25 Oct 2024


Comments:
Keywords: India - Otta Nottathil - india_germany_modi_scholz_talk India - Otta Nottathil - india_germany_modi_scholz_talk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
illegal_recruitment_legislation_on_cards
അനധികൃത റിക്രൂട്ട്മെന്റ് തടയാന്‍ നിയമ നിര്‍മാണ സാധ്യത പരിശോധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
foreign_recruitment_agency_kerala_licence
കേരളത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് 10,000 വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kochi_airport_bomb_threat
കൊച്ചി എയര്‍പോര്‍ട്ടില്‍ വീണ്ടും വ്യാജ ബോംബ് ഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_tasc_force_against_visa_fraud
അനധികൃത വിദേശ റിക്രൂട്ട്മെന്റുകളും വിസ തട്ടിപ്പും തടയാന്‍ കേരളത്തിന്റെ ടാസ്ക് ഫോഴ്സ്
തുടര്‍ന്നു വായിക്കുക
norka_task_force_scam_recruitment
വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി ; ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
തുടര്‍ന്നു വായിക്കുക
norka_roots_kdisc_pact
മലയാളികള്‍ക്ക് വിദേശ തൊഴിലവസരം: ധാരണാപത്രം ഒപ്പുവച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us